യാത്രയയപ്പ് നല്‍കി

Wednesday 31 May 2017 10:35 pm IST

നായാട്ടുപാറ: പട്ടാന്നൂര്‍ കെപിസി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും വിരമിക്കുന്ന ക്ലാര്‍ക്ക് കെ.കെ.ഹരിദാസിനുളള യാത്രയയപ്പും എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടന്നു. ഇ.പി.ജയരാജന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഉഫഹാര സമര്‍പ്പണവും നടന്നു. പിടിഎ പ്രസിഡണ്ട് കെ.കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.കെ.രത്‌നരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌ക്കൂള്‍ മാനേജര്‍ എ.കെ.മനോഹരന്‍ സ്‌ക്കൂളിന്റെ വികസന രേഖ പ്രകാശനം ചെയ്തു. കെ.മനോജ്, എം.വി.ചഞ്ചലാക്ഷി, എ.കൃഷ്ണന്‍, എ.സി.മനോജ്, ഒ.കെ.ജയകൃഷ്ണന്‍, ആര്‍.കെ.സദാനന്ദന്‍. എ.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.വി.മനോഹരന്‍ സ്വാഗതവും പി.എം.ഗോപിനാഥ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.