തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം പുതിയ നിര്‍ദേശം മുന്നോട്ടു വച്ചു. സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രാന്റില്‍ നിന്നും 100 കോടി രൂപ കുറയ്ക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. 479.54 കോടി രൂപയായിരുന്ന ഗ്രാന്റ് 379 കോടിയായി കുറയ്ക്കാമെന്നാണ് പുതിയ നിലപാട്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുതിയ നിര്‍ദേശം വിലയിരുത്തും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ഉപാധിയില്ലാതെ 11 കോടി കുറയ്ക്കാമെന്നും പിന്നീട് ഉപാധികളോടെ 21 കോടി കുറയ്ക്കാമെന്നും കമ്പനി അറിയിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചിരുന്നില്ല.
എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി, ലോ സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ വെല്‍സ്പണിന്റെ അധികൃതരുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗ്രാന്‍ഡ് തുക കുറയ്ക്കാമെന്ന് ഇന്ന് രേഖാമൂലം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: