കോട്ടയം : ഏഴ-ാമത് അന്തര്‍ദേശീയ മഹാഗണപതി സത്രം ളാക്കൂട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തില്‍ ഓഗസ്റ്റ് 21 മുതല്‍ നടക്കും. ശ്രീമഹാഗണപതിയുടെ മാഹാത്മ്യം പഠിക്കുക, പ്രചരിപ്പിക്കുക, രാജ്യാന്തരങ്ങളില്‍ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അന്തര്‍ദേശീയ മഹാഗണതി സത്ര സമിതിയാണ് യജ്ഞം സംഘടിപ്പിക്കുന്നത്. മരുതുകാവ് സിദ്ധി ബുദ്ധി മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന സത്രത്തിന്റെ നടത്തിപ്പിനായി ഇന്ന് 3.30ന് ക്ഷേത്രാങ്കണത്തില്‍ യോഗം ചേരുമെന്ന് സത്ര സമിതി വൈസ് ചെയര്മാന് എ.ആര്.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: