ഇന്ത്യ പാക്കിസ്ഥാനെ തകര്‍ക്കും: ലക്ഷ്മണ്‍

Wednesday 31 May 2017 10:18 pm IST

ബംഗളൂരു: വിരാട് കോഹ് ലിയുടെ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ്‌ട്രോഫിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുകയും കിരീടം നിലനിര്‍ത്തുകയും ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഭീകരവാദം തുടരുന്ന പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് ബന്ധമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ലക്ഷ്മണ്‍ പിന്തുണച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികവുകാട്ടും. ട്രോഫി നിലനിര്‍ത്തുകയും ചെയ്യുമെന്നാണ് എന്റെ വിശ്വാസമെന്ന് ലക്ഷ്മണ്‍ വെളിപ്പെടുത്തി. ചാമ്പ്യന്‍സ്‌ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനും എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റ്‌സ്മാന്മാര്‍ ഫോമിലാണ്.രണ്ടു മത്സരത്തിലും ശിഖര്‍ ധവാന്‍ ഭംഗിയായി ബാറ്റ് ചെയ്യതു. ദിനേശ് കാര്‍ത്തിക്കും അവസരം മുതലാക്കി. ബൗളര്‍മാരും ഫോമിലാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു.കഴിവിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യ വിജയം നേടുമെന്നുറപ്പാണെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. ഇന്ത്യ ആദ്യ മത്സരത്തില്‍ നാലിന് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. എട്ടിന് ശ്രീലങ്കയെയും പതിനൊന്നിന് ദക്ഷിണാഫ്രിക്കയെയും എതിരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.