അജ്ഞാത ജീവി ആടിനെ കൊന്നു

Wednesday 31 May 2017 10:21 pm IST

കടുത്തുരുത്തി: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. തലയറുത്ത നിലയിലാണ് ആടിനെ കാണപ്പെട്ടത്. ചൊവ്വാഴ്ച്ച വെളുപ്പിന് രണ്ടരയോടു കൂടിയാണ് കപിക്കാടാണ് സംഭവം. കപിക്കാട് കല്ലുവെട്ടാംമടയില്‍ കാര്‍ത്ത്യായനിയുടെ രണ്ട് വയസ്സുള്ള ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. കൂട്ടില്‍ കെട്ടിയി'രിക്കുകയായിരുന്നു. ആടിന്റെ തലയും ഉടലും വേര്‍പെട്ടനിലയിലും. കൂട്ടില്‍ മറ്റ് രണ്ട് ആടുകള്‍ കൂടിയുണ്ടായിരുങ്കെിലും ഇവയെ ആക്രമിച്ചില്ല. ആടിന്റെ ശരീരത്തിലും കടിയേറ്റ പാടുണ്ടായിരുന്നു.ഇതോടെ നാട്ടുകാര്‍ ഭയപ്പാടിലായിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ച് വരികയാണ്. രണ്ടു ദിവസം മുമ്പ്്് മധുരവേലി പീടികപ്പറമ്പില്‍ രാജുവിന്റെ രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.