ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പഴയ മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കി.
മേല്‍പാലം ആധുനിക യന്ത്രസംവിധാനത്തോടെ മൂന്നു കഷണങ്ങളാക്കി ഇ്്്രാത്രിയോടെമുറിച്ചു നീക്കി. 40മീറ്റര്‍ നീളത്തി ലും7.5 മീറ്റര്‍ വീതയിലുമാണ് പുതിയ മേല്‍പാലം നിര്‍മിക്കുന്നത്.
അതിരമ്പുഴ റോഡിന്റെയും നീണ്ടൂര്‍ റോഡിന്റെയും ഇടയ്ക്ക് പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങി. 4
5 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ സ്റ്റേഷന്റെ നിര്‍മാണത്തിന് 1.1 കോടി രുപയാണ് വകയിരുത്തിയിരിക്കുന്നത്.
നിലവിലുള്ള പാളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രണ്ടു പ്ലാറ്റ്ഫോമുകളുടെ നിര്‍മ്മാണവും നടക്കും.പാസഞ്ചര്‍ ട്രയിനുകള്‍ക്കു മാത്രം നാലുപാളങ്ങളും ചരക്കു വണ്ടികള്‍ക്കു മാത്രമായി രണ്ടു പാളങ്ങളും ഉണ്ടാവും.
ഏറ്റുമാനൂര്‍ നിന്നും നീണ്ടുര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അതിരമ്പുഴ വഴി നീണ്ടൂര്‍ റോഡില്‍ കയറി കല്ലറ വഴി ചേര്‍ത്തലക്കു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: