തിരുവനന്തപുരം: പോലീസിന്റെ ഗതാഗത വിഭാഗമായ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. “ഓപ്പറേഷന് ലോഗ് ബുക്ക് ‘ എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി കണ്ടെത്താനും തടയാനും ലക്ഷ്യമിട്ടാണു റെയ്ഡ് ആസൂത്രണം ചെയ്തത്.
വാഹനങ്ങളുടെ ഇന്ധന അലവന്‍സ്, സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പോലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പു പ്രവര്‍ത്തിക്കുന്നുണ്ട്. ആംഡ് റിസര്‍വ് ബറ്റാലിയന്റെ കീഴിലോ ബറ്റാലിയന് ഹെഡ് ക്വാര്ട്ടേഴ്സിനോടോ അനുബന്ധിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
പോലീസിലെ 5,700 വാഹനങ്ങളുടെ കണക്കുകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നത് ഈ വകുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: