ചെറുപുഴ: ചെറുപുഴ സെക്ഷന്‍ ഓഫിസിനു കീഴിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഭീമമായ തുക രേഖപ്പെടുത്തി വൈദ്യുതി ബില്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി കെഎസ്ഇബി ചെറുപുഴ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയംഗം ടി.എ വര്‍ഗ്ഗീസ്സ് ഉദ്ഘാടനം ചെയ്തു. എം.വി.ശശി അധ്യക്ഷത വഹിച്ചു. സി.ഗോപിനാഥ്, ജിനോയി മാത്യു, ജോസ് പൂവ്വക്കോട്ട്, സജി ചുണ്ട, സി.കുഞ്ഞിരാമന്, സുഭാഷ് കെ, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജെ.സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും നിലവിലുള്ള ബില്‍ തുക മാത്രം അടച്ചാല്‍ മതിയെന്നും കുടിശ്ശികയായി വരുന്ന തുകയെ സംബന്ധിച്ച് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ദാരാണയില് എത്താമെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നിവേദനം നല്കുവാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: