ഹരിതാര്‍ദ്ര സാന്ത്വനം ഉദ്ഘാടനം

Thursday 1 June 2017 11:27 am IST

കൊല്ലം: കോകില സ്മാരക ജനസേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണവും അനുമോദനവും ഹരിതാര്‍ദ്ര സാന്ത്വനം പദ്ധതി ഉദ്ഘാടനവും നടന്നു. ഓലയില്‍ റോട്ടറി ഹാളില്‍ നടന്ന പരിപാടി തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഷൈലജ ഉദ്ഘാടനം ചെയ്തു. സേവാകേന്ദ്രം പ്രസിഡന്റ് എം.ആര്‍.രാജീവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയസഹ സമ്പര്‍ക്ക പ്രമുഖ് ജി.രാജന്‍ കരൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആര്‍എസ്എസ് മഹാനഗര്‍ സഹസംഘചാലക് ഡോ:ജി.മോഹന്‍ അനുമോദിച്ചു. ഡിവിഷന്‍ പരിധിയിലുള്ള മുന്നുറ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണം സേവാസമിതി ഭാരവാഹികളായ കെ.എന്‍.രാമകൃഷ്ണന്‍, ഗോപന്‍ ഓലയില്‍, നന്ദു ശ്രീകുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് സന്തോഷ്, റ്റി. സത്യന്‍, മണികണ്ഠന്‍, എം.എസ്.രമേശ്, പി.സിന്ധു, എസ്.ഉണ്ണികൃഷ്ണന്‍, സി.ജി.സുരേഷ്, സുന്ദരന്‍, ആര്‍.രമേശ്, സനല്‍, അനന്തു.എസ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.