കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Thursday 1 June 2017 12:36 pm IST

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. നാതിപുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. അതിനിടെ നൗഷാരയിലും പൂഞ്ചിലെ കൃഷ്ണ ഖട്ടി സെക്ടറിലും കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. ചെറിയ ആയുധങ്ങളും മോര്‍ട്ടാറുകളും, ഓട്ടോമാറ്റിക്കുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.