പെരിന്തല്‍മണ്ണയില്‍ വന്‍ പാന്‍മസാല വേട്ട

Thursday 1 June 2017 12:47 pm IST

പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര പുകയില വിരുദ്ധദിനമായ ഇന്നലെ പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും വന്‍ പന്‍മസാല വേട്ട. പരിശോധനയില്‍ പതിനായിരത്തോളം പാന്‍മാസല പാക്കറ്റുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ എസ്ഐ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ പരിസരത്ത മറ്റും കടകളിലുമാണ് പരിശോധന നടത്തിയത്. വിവിധ കേസുകളില്‍ പാങ്ങ് പറമ്പന്‍ ഷിഹാബ്, മുള്ള്യാകുറിശ്ശി തയ്യില്‍ ജമാലുദ്ദീന്‍, കൂട്ടിലങ്ങാടി ഒടമലക്കുണ്ടില്‍ അബ്ദുസലാം, പാങ്ങ് പറമ്പന്‍ കോയ, താഴേക്കോട് ആലിക്കപറമ്പില്‍ മുഹമ്മദാലി, മുതിരമണ്ണ ഒടുവില്‍ അബൂബക്കര്‍,നൊട്ടേക്കാടന്‍ ലത്തീഫ്, കരിങ്കലത്താണി മഞ്ഞളുങ്ങല്‍ അബ്ദുള്‍ അസീസ്, പൂവത്താണി പൊതിയില്‍ തൊടി പറമ്പില്‍ മുഹമ്മദാലി, വെങ്ങാടന്‍ ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തു. മൊത്ത വ്യാപാരികളായ മൂന്നുപേര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എഎസ്ഐ അനില്‍ കുമാര്‍, ഷുഹൈബ്, അനീഷ്, ഷബീര്‍, ജയന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.