കോന്നിയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടി

Saturday 7 July 2012 4:15 pm IST

കോന്നി: ഐരവണില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടി. ഐരവണ്‍ പി.എസ് ബി.എസ്.എം സ്‌കൂളിന് സമീപമുള്ള കൃഷ്ണവിലാസത്തില്‍ സജിയുടെ വക സ്ഥലത്താണ് ഇന്നു രാവിലെ പുലിയെ കണ്ടത്‌. രണ്ടടി ഉയരമുള്ള പുള്ളിപ്പുലിയാണ്‌ നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്‌. നാട്ടുകാരും പോലീസും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നതിനിടെ പുലി ഇവരുടെ നേര്‍ക്ക്‌ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്നു പുലിയെ പിടികൂടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ മാധ്യപ്രവര്‍ത്തരടക്കം നാലുപേര്‍ക്ക്‌ പരിക്കേറ്റു. നാട്ടുകാര്‍ പിടികൂടുന്നതിനിടെ പുലിക്കും പരിക്കേറ്റു. ഇതു പരിശോധിക്കുന്നതിനായി കോന്നിയിലെ ആനക്കൊട്ടിലിലേക്ക്‌ വനപാലകര്‍ പുലിയെ കൊണ്ടുപോയി. മറ്റൊരു പുലികൂടിയുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.