ബസ് ടെര്‍മിനലില്‍ വെള്ളക്കെട്ട് : യാത്രക്കാര്‍ ദുരിതത്തില്‍

Thursday 1 June 2017 8:49 pm IST

തിരുവല്ല: കാലവര്‍ഷം കനത്തതോടെ കെ.എസ്ആര്‍ടിസി.ടെര്‍മിനല്‍ പരിസരത്ത് ചെളിവെള്ളം മൂലം യാത്രക്കാര്‍ക്ക് ബസില്‍ കയറാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായി. ടെര്‍മിനല്‍ പരിസരത്ത് പാകിയ ടൈല്‍ വിരിക്കലിന്റെ അപാകതയാണ് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വിനയായത്. ടെര്‍മിനലില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്നത് മൂലം യാത്രക്കാര്‍ വലയുന്നു.കാലവര്‍ഷം എത്തിയതോടെ ബസ് ടെര്‍മിനലില്‍ ചെളിയഭിഷേകമാണ് ദുരിതം. നിര്‍മ്മാണം നടത്തിയ ഘട്ടത്തില്‍ വാട്ടര്‍ ലെവല്‍ നോക്കാതെ വിശാലമായ ടെര്‍മിനല്‍ പരിസരത്ത് ദൃതിപിടിച്ച് ടൈല്‍ പാകിയതാണ് കെ.എസആര്‍ടിസി സമുച്ചയ പരിസരമാകെ വെളളക്കെട്ട് രൂപപ്പെടാനിയായത്. ഉദ്ഘാടന തലേന്നാണ് കരാറുകാരന്‍ ടെര്‍മിനല്‍ സമുച്ചയമാകെ ടൈല്‍ പാകല്‍ പൂര്‍ത്തിയാക്കിയത്. പരിസരം വെടിപ്പാക്കണമെന്നല്ലാതെ മഴ വന്നാല്‍ വെളളം കെട്ടി നില്‍ക്കാതെ ഒഴുകാന്‍ സംവിധാനമുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍മ്മാണ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കുമായില്ല. ഇതാണ് ഇപ്പോള്‍ ബസ് സ്ന്റാന്റില്‍ വഞ്ചിയിറക്കാന്‍ പരുവത്തില്‍ വെളളക്കെട്ട് ഉണ്ടാവാനിടയായത്. ആവശ്യത്തിന് ഓടകള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും അതിലേക്കൊഴുകാനാവാതെ വെളളവും, ചെളിയും, ഗാരേജിലെ ഓയിലുമെല്ലാം ചേര്‍ന്ന് പരിസരമാകെ മാലിന്യ പുഴയായി. കോടികള്‍ ചെലവഴിച്ച മനാഹരമായ ബസ് ടെര്‍മിനല്‍ വെളളക്കെട്ടു മൂലം ഉദ്യോഗസ്ഥകെടുകാര്യസ്ഥതയുടെ നേര്‍ ചിത്രമായിമാറി. ഇതോടെപ്പം മറ്റൊരുകെണി ബസുകളുടെ ടെര്‍മിനലിലേക്കുളള കയറ്റമാണ്. കുത്തനെയുളളതും. അപകടകരവുമായ നിലയില്‍ തുടരുന്നു. മഴക്കാലം കുടി വരവായതോടെ അപകടങ്ങളും ഏറി.ജീവനക്കാരുടെ നിരവധി ഇരുചക്ര വാഹനങ്ങളും വിവിധ ഇടങ്ങളില്‍ നിന്നെ ത്തുന്ന വഴിയാത്രികരുമാണ് ഇതു മുലം അപകടത്തില്‍പ്പെട്ട് കഷ്ടിച്ച് രക്ഷപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.