കൃഷ്ണാപുരം മഹാദേവ ക്ഷേത്രത്തില്‍ മോഷണം

Thursday 1 June 2017 9:30 pm IST

തൃശൂര്‍: കാളത്തോട് കൃഷ്ണാപുരം ശ്രീനാരായണ ധര്‍മ്മ സമാജം മഹാദേവ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണം അടക്കം 7 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു. ഓഫീസിലെ മേശ പുറത്തെത്തിച്ച് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രം ഓഫീസിന് സമീപത്തായി താമസിച്ചിരുന്ന ശാന്തിമാരുടെ മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം. ഇന്നലെ പുലര്‍ച്ചെ നാലേകാലോടെ ശാന്തിമാര്‍ക്ക് വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ പുറകിലെ വാതില്‍ തുറന്ന് വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകര്‍ത്തതും മേശ പുറത്തിട്ടിരിക്കുന്നതും കണ്ട ഉടനെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രം തന്ത്രി വി.ടി.രാമചന്ദ്രന്റെ ഷഷ്ടിപൂര്‍ത്തി ഇന്നലെ ആഘോഷിച്ചിരുന്നു. പന്തല്‍ പണിക്കാര്‍ക്ക് കൊടുക്കാന്‍ ഓഫീസില്‍ സൂക്ഷി#ുച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സമീപത്തായി വെള്ളി ഗോളകയും സ്വര്‍ണക്കുടവും ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. എ.സി.പി.പി.വാഹിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.