വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പ്രത്യേക അവസരം

Thursday 1 June 2017 9:28 pm IST

തൃശൂര്‍: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ജൂലൈ 1 മുതല്‍ 31 വരെ ഇലക്ഷന്‍ കമ്മീഷന്‍ നടത്തും. 2017 ജനുവരി ഒന്നിന് 18-19 പ്രായപരിധിയില്‍ വരുന്നവരെ പുതിയതായും 18-21 പ്രായപരിധിയില്‍ ഇനിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വിട്ടുപോയിട്ടുളളവര്‍ക്കും ഈ കാലയളവില്‍ പേരു ചേര്‍ക്കാം. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റ് വഴിയാണ് ഇപ്പോള്‍ പേര് ചേര്‍ക്കേണ്ടത്. അക്ഷയ കേന്ദ്രം, ജില്ലാ ഇലക്ഷന്‍ ഓഫീസ്, താലൂക്ക് ഇലക്ഷന്‍ വിഭാഗം, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ മുഖേനയും പേര് ചേര്‍ക്കാം. ജില്ലയില്‍ 2250 പോളിംഗ് സ്റ്റേഷനുകളില്‍ ജൂലൈ 8, 22 തീയതികളില്‍ സ്‌പെഷ്യല്‍ കാമ്പയിന്‍ നടത്തി ബി.എല്‍.ഒ.മാര്‍ മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പക്കുമ്പോള്‍ ഫോട്ടോ, പ്രായം തെളിയിക്കുന്നതിനുളള പ്രമാണം എന്നിവ ഉള്‍പ്പെടുത്തുന്ന നടപടി വേഗത്തിലാക്കും. 18 വയസ്സ് കണക്കാക്കുന്നതിന് 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം ആറിലെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും. സ്‌പെഷ്യല്‍ ഡ്രൈവ് സംബന്ധിച്ച് പരസ്യ പ്രചരണങ്ങള്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുമെന്നും രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജൂണ്‍ 7 ന് നടത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ.കൗശിഗന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സി.ലതിക സന്നിഹിതയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.