നഗരത്തിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം വ്യാപകം

Thursday 1 June 2017 9:31 pm IST

കാസര്‍കോട്: റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായിട്ടും അതുണ്ടാക്കുന്ന തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാത്ത നഗരസഭയുടെയും പോലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.
പഴയ ബസ്സ്സ്റ്റാന്‍ഡില്‍ വ്യാപാരഭവന്‍ റോഡിലേക്ക് ഇറങ്ങുന്ന സ്ഥലം കയ്യേറി തെരുവ് കച്ചവടക്കാര്‍ കച്ചവടം സ്ഥിരമാക്കിയതാണ് ഇവിടെ ഗതാഗത കുരുക്ക് കാരണമാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഗതാഗത കുരുക്ക് നിത്യസംഭവമായതോടെ അത് പരിഹരിക്കാന്‍ ലക്ഷങ്ങള്‍ വിലയുള്ള ഭൂമി റോഡ് വികസനത്തിന് സമിപത്തെ ഭൂഉടമകള്‍ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ റോഡിന് വീതി വര്‍ദ്ധിച്ചതോടെ ഇവിടെ തെരുവ് കച്ചടക്കാര്‍ സ്ഥലം കയ്യേറി കച്ചവടം നടത്തുന്നത് ഒഴിപ്പിക്കേണ്ട നഗരസഭയും പോലീസും മൗനം പാലിക്കുന്നതാന്ന് ഗതാഗതക്കുരുക്കിന് കാരണം.
റംസാന്‍ മാസമായതോടെ ഈ ഭാഗത്തേക്കുള്ള തിരക്ക് എറിയത് എം.ജി.റോഡിലെ ഗതാഗതം പോലും തടസ്സപ്പെടുത്തുന്നു. കാസര്‍കോട് നഗരത്തില്‍ 2001ല്‍ കേരള ഹൈക്കോടതി തെരുവ് കച്ചവടം നിരോധിച്ചതാണ്. എന്നിട്ടും നഗരസഭയും, പോലിസും, ജില്ലാഭരണ കൂടവും ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന തെരുവ് കച്ചവവടം ഒഴിപ്പിക്കാത്തത് പ്രതിഷേധത്തിന് ഇടവരുത്തുകയാണ്.
എന്നാല്‍ തെരുവ് കച്ചവടത്തിനെതിരെ വേണ്ട രീതിയില്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ രംഗത്ത് വരാത്തതാണ് അടുത്ത കാലത്തായി തെരുവ് കച്ചവടം വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.