അധ്യാപക നിയമനം

Thursday 1 June 2017 9:34 pm IST

കാസര്‍കോട്: മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഫിസിയോളജി (യോഗ്യത എം എസ് സി സുവോളജി +നെറ്റ്) എന്നീ വകുപ്പുകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം. ഫോണ്‍ 04933 202135.
കാസര്‍കോട്: ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. മലയാളം മീഡിയത്തില്‍ സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഭാഗങ്ങളിലും കന്നഡ മീഡിയത്തില്‍ സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഭാഗങ്ങളിലും ആണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 238012.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.