ഓട്ടോറിക്ഷയും സ്‌കൂട്ടറും കത്തി നശിച്ചു

Thursday 1 June 2017 9:45 pm IST

കട്ടപ്പന: ഓട്ടോറിക്ഷയും സ്‌കൂട്ടറും കത്തി നശിച്ചു. അണക്കര പാമ്പുപാറ കിഴക്കേമുറിയില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കത്തി നശിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് വാഹനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടില്ല. സ്‌കൂട്ടര്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു. വീടിന് സമീപത്തായിരുന്നു ഇയാള്‍ വാഹനങ്ങള്‍ പതിവായി രാത്രിക്കാലങ്ങള്‍ സൂക്ഷിച്ചിരുന്നത്. വണ്ടന്‍മേട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നാണ് പോലീസ് നല്‍കുന്ന വിവരം. ലോട്ടറി തൊഴിലാളിയാണ് രാജേഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.