പാട്ടും ചിരിയും നൃത്തവുമായി പ്രവേശനോത്സവം

Thursday 1 June 2017 10:10 pm IST

കോഴിക്കോട്: കളിയും ചിരിയും പാട്ടും നൃത്തവുമായി സ്‌കൂള്‍ പ്രവേശനോത്സവം. മണക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം പി.ടി.എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എഴുത്തോല ബുള്ളറ്റിന്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തെയ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ കൊണ്ട് കമനീയമാക്കി ഘോഷയാത്രകള്‍ നടന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ നടന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനക്കല്‍ ശശി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, ഷിംന, എ.ഇ.ഒ. കുസുമം, സതീഷ് കുറ്റിയില്‍, സുരേന്ദ്രന്‍ കൂട്ടായിയില്‍, എംപിടിഎ പ്രസിഡന്റ് റീന പ്രേംജിത്ത്, കെ.കെ. സൈനുദ്ദീന്‍, സുധേഷ്.കെ എന്നിവര്‍ സംസാരിച്ചു. ചെലവൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് ആഷിഖ് ചെലവൂരിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍ അഡ്വ. ഒ. ശരണ്യ ഉദ്ഘാടനം ചെയ്തു. മാവൂര്‍ വിജയന്‍ മുഖ്യാതിഥിയായി. റജില അജ്മല്‍, വി.എം. മുഹമ്മദ്, സി.എം. ജംഷീര്‍, യു.കെ. നസീമ പ്രസംഗിച്ചു. ഹെഡ ്മാസ്റ്റര്‍ വി.പി. അബ്ദുള്‍ കരീം സ്വാഗതവും എം. ഇല്യാസ് നന്ദിയും പറഞ്ഞു. ബിലാത്തിക്കുളം ഗവ. യു.പി. സ്‌കൂളില്‍ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. രേണുകാദേവി ഉദ്ഘാടനം ചെയ്തു. രമേശ് കാവില്‍, ജയരാജ്, ഡോ. ഷീലാ ജഗന്നാഥന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍ പേഴ്‌സണ്‍ വത്സലാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഗവ. ഗണപത് യുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം രാജന്‍ കെ. ആചാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജനീഷ് അദ്ധ്യക്ഷത വഹിച്ചു. ഇ. മുരളീധരന്‍, പി. പി. ഉണ്ണികൃഷ്ണന്‍, പി. മീര. എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. എകരൂല്‍: ഉണ്ണികുളം ഗവ.യു.പി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സഫിയ ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റ്, ക്യാഷ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. നവാഗതര്‍ക്ക് കിറ്റ് വിതരണം വി.വി. ശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് ഉണ്ണികുളം ശാഖ ഏര്‍പ്പെടുത്തിയ പഠനോപകരണ വതിരണം മാനേജര്‍ അയ്യപ്പന്‍ നിര്‍വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ യു. ഉസ്സൈന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. രാജീവന്‍ നന്ദിയും പറഞ്ഞു. നടുപ്പൊയില്‍: കുന്നുമ്മല്‍ ബ്ലോക്ക്തല പ്രവേശനോത്സവം നടുപ്പൊയില്‍ യു.പി സ്‌കൂളില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ശശി മഠപ്പറമ്പത്തിലിന് പിടിഎ പ്രസിഡന്റ് എന്‍. കെ. മുസ്തഫ ഉപഹാരം നല്‍കി. രാമനാട്ടുകര: രാമനാട്ടുകര ഗണപത് എയുപിബി സ്‌കൂളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വിനീത കെഎം. ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.എം. പുഷ്പ നിരഞ്ജന്‍ സുരേഷിന് ഇല വര്‍ഷത്തിന്റെ പ്രതീകമായി മുരിങ്ങയുടെ കൊമ്പ് കൈമാറി. കൗണ്‍സിലര്‍ പി.സി. കദീജക്കുട്ടി സംബന്ധിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ എം. പവിത്രന്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി.കൃഷ്ണാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.