എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

Thursday 1 June 2017 10:21 pm IST

കോഴിക്കോട്: സ്ഥാപന അധികൃതര്‍ പിടിച്ചുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ സ്ഥാപനമായ എയിംഫില്ലിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മാവൂര്‍ റോഡില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്നിലാണ് പന്തല്‍ കെട്ടി വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളായ രേഷ്മ, ആതിര, കീര്‍ത്തിമ, ഷിപ്തിഷ എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍ അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ ബി. ദിപിന്‍, ടി. നിവേദ്, അഖില്‍ പന്തലായനി, മണ്ഡലം ഭാരവാഹികളായ പി. സരൂപ്, വിനീഷ്, ജിതിന്‍ എന്നിവര്‍ സമരപന്തലിലെത്തി വിദ്യാര്‍ ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ എഡിഎം ടി. ജനില്‍കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളുടെ ആഭിമുഖ്യത്തില്‍ സമരപന്തലിലേക്ക് പ്രകടനം നടത്തി. ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ തങ്ങളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതരുടെ അഭിഭാഷകനെതിരെയും വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.