കോഴിക്കോട്: സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കോടതിയെ സമീപിച്ച മാനേജരുടെ നടപടിയെത്തുടര്‍ന്ന് തിരുവണ്ണൂര്‍ പാലാട്ട് സ്കൂളില്‍ ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനായില്ല. തിരുവണ്ണൂര്‍ സ്കൂളിലാണ് കുട്ടികള്‍ താല്‍ക്കാലികമായി പഠനമാരംഭിച്ചിരിക്കുന്നത്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലായി 13 കുട്ടികളാണ് ഇന്നലെ സ്കൂളിലെത്തിയത്.
അഞ്ചാം ക്ലാസിലേക്ക് രണ്ടു കുട്ടികള്‍ മാത്രമാണ് പുതിയതായി പ്രവേശനം നേടിയത്. കൂടുതല്‍ ആഘോഷങ്ങളില്ലാതെയാണ് ഇന്നലെ പ്രവേശനോത്സവം നടന്നത്. കൗണ്‍സിലര്‍ നമ്പിടി നാരായണന്, പ്രധാനാധ്യാപിക വിജയലക്ഷ്മി, പിടിഎ പ്രസിഡന്റ് പി.എം. ബഷീര്‍, ഇ.വി. ശശിധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരുവണ്ണൂര്‍ പാലാട്ട് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കിലും മാനേജര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: