ബജാജ് ഇരുചക്ര വാഹനങ്ങള്‍ പൊതുവെ മൈലേജ് ചാമ്പ്യന്‍ എന്നാണ് അറിയപ്പെടുന്നത്. പക്ഷേ, മൈലേജിനപ്പുറം യാത്രക്കാരന്റെ സുഖം നോക്കുന്നതാണ് അവഞ്ചര്‍ ശ്രേണിയില്പ്പട്ട ബൈക്കുകള്‍. ദീര്‍ഘദൂര ബൈക്ക് യാത്രികരെയും ചെത്ത് പയ്യന്മാരെയും ലക്ഷ്യമാക്കിയാണ് ബജാജ് അവഞ്ചറുകളുമായി എത്തിയത്.
അവഞ്ചര്‍ ക്രൂയിസ് സ്റ്റാന്‍ഡേര്‍ഡ് 220 ബൈക്കുകള്‍ ഇപ്പോള്‍ നിരത്തുകളില്‍ തരംഗമായിട്ടുണ്ട്. കാലുകള്‍ നീട്ടിവെച്ച് രാജകീയമായി ഇരുന്ന് ഓടിക്കാമെന്നതാണ് അവഞ്ചറിന്റെ പ്രത്യേകത. താഴ്ന്ന സീറ്റുകള്‍ ഇരിപ്പ് സുഖകരമാക്കും. എത്രദൂരം വേണമെങ്കിലും വിശ്രമമില്ലാതെ ബൈക്ക് ഓടിക്കാന്‍ ഇതിലൂടെ കഴിയും. വിനോദ സഞ്ചാരികള്‍ക്കും അവഞ്ചര്‍ പ്രിയപ്പെട്ടതാകാന്‍ ഇതു തന്നെ കാരണം.
താഴേക്ക് വളഞ്ഞ് ‘ന’ എന്ന അക്ഷര രൂപത്തിലുള്ള ഹാന്‍ഡിലുകളാണ് അവഞ്ചര്‍ ക്രൂയിസിന്. ഹാന്‍ഡിലിന്റെ ഈ പ്രത്യേകത തന്നെയാണ് അതിന്റെ ആകര്‍ഷണവും. കൂടാതെ ഫൈബര്‍ ഗ്ലാസ് വൈസറും ഭംഗിയേകുന്നു. പിന്യാത്രക്കാരന് സുഖയാത്ര ഉറപ്പാക്കാന്‍ ഉയര്‍ന്ന ബാക്ക് റെസ്റ്റുമുണ്ട്.
നല്ല വലിപ്പമുള്ള ട്യൂബ് ലെസ് ടയറും യാത്ര സുരക്ഷിതമാക്കുന്നു. എന്നാല്‍, ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം (എബിഎസ്) എത്തിയിട്ടില്ല. 155 കിലോയാണ് ഭാരം. അഞ്ചു ഗിയറുണ്ട്. 220 സിസിയാണ് എന്ജിന് ശേഷി. മൈലേജ് 45 കിലോമീറ്ററും. ഒരു ആഡംബര ബൈക്കിന് വേണ്ട മറ്റൊല്ലാ ഗുണങ്ങളും അവഞ്ചറിനുണ്ട്. 1.08 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓണ്‍റോഡ് വില.
എന്ജിന് ടൈപ്പ്- ട്വിന്‍ സ്പാര്‍ക്ക്, 2 വാല്‍വ്, ഉഠടശ ഓയില്‍ കൂള്‍ഡ് എന്ജിന്.
എന്ജിന് ടൈപ്പ്- ട്വിന്‍ സ്പാര്‍ക്ക്, 2 വാല്‍വ്, ഉഠടശ ഓയില്‍ കൂള്‍ഡ് എന്ജിന്.
പവര്‍- 18.76 bhp@8400 rpm
ടോര്‍ക്ക്- 17.5 nm@7000 rpm
സ്ട്രോക്ക്-62.40 mm
ഫ്യുവല്‍ സിസ്റ്റം- കാര്ബറേറ്റര്
ഹെഡ് ലാംപ്- 55/60 w
പ്രതികരിക്കാൻ ഇവിടെ എഴുതുക: