പേപ്പര്‍ കപ്പുകള്‍ക്കുള്ള നിരോധനം സ്റ്റേ ചെയ്തു

Thursday 1 June 2017 10:53 pm IST

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും പേപ്പര്‍ കപ്പുകള്‍ക്കും പേപ്പര്‍ പ്ലേറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിരോധനം ചോദ്യം ചെയ്ത് കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സ്പ്രൗട്ട് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജിയില്‍ കപ്പുകളും പ്ലേറ്റുകളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടയരുതെന്ന് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ആന്തൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളിലും കൊളയാട്, മലപ്പട്ടം, കേളകം പഞ്ചായത്തുകളിലുമാണ് പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുടെയും ഉപയോഗം നിരോധിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു പുറമേ കണ്ണൂര്‍ ജില്ലാ കളക്ടര്‍, ശുചിത്വമിഷന്‍, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.