അമിത്ഷാ ഇന്നെത്തും

Friday 2 June 2017 11:08 am IST

കൊച്ചി: സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജനകീയ അടിത്തറ വിപുലമാക്കാനും ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രാവിലെ 10.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന അമിത് ഷായെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് അയ്യായിരത്തോളം ബൈക്കുകളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഗസ്റ്റ് ഹൗസില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും ചര്‍ച്ച ചെയ്യും. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതികളും യോഗം ആവിഷ്‌കരിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ പാലാരിവട്ടം റിനൈ ഹോട്ടലില്‍ ചേരുന്ന എന്‍ ഡി എ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. ദേശീയ ജനാധിപത്യ സഖ്യം കേരളം ഘടകം വിപുലീകരിക്കുന്നതിനെക്കുറിച്ച് അമിത് ഷായുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് നാലു മണിക്ക് കലൂരിലെ റിന്യുവല്‍ സെന്ററില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി അമിത് ഷാ ചര്‍ച്ച നടത്തും. വൈകിട്ട് 5.15 ന് കലൂര്‍ എജെ ഹാളില്‍ ബിജെപിയുടെ ജനപ്രതിനിധികളെ കാണും. തുടര്‍ന്ന് 6.30 റിനൈ ഹോട്ടലില്‍ ബിജെപി യുടെ ഓഫീസ് നിര്‍മാണ കമ്മിറ്റി യോഗം, രാത്രി 8.30 മുതല്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി കൂടിക്കാഴ്ച. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകുന്ന അമിത് ഷാ ബിജെപി യുടെ ബൂത്ത് കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.