പാലാ: വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് യു.പി. സ്കൂളില്‍ നടന്ന രാമപുരം ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടന വേദിയിലെത്തിയ എമു വിസ്മയമായി. നൃത്തം ചവിട്ടി വേദിയിലെത്തിയ എമു പക്ഷി, മാന്ത്രികന്റെ കരചലനങ്ങള്ക്കൊത്ത് മുട്ടയിടുകയും അട ഇരിയ്ക്കുകയും കുഞ്ഞിനെ വിരിയിക്കുകയും ചെയ്തു.
മജീഷ്യനും തള്ള എമുവും ചേര്‍ന്ന് കുഞ്ഞിനെ തൊട്ടിലില്‍ ആക്കിയപ്പോള്‍ കാണികളുടെ നിലയ്ക്കാത്ത കരഘോഷം.അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ മജിഷ്യന്‍ കണ്ണന് മോനാണ് വിസ്മയെ വേദിയിലൊരുക്കിയത്. ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍ – ശ്രീജ ദമ്പതികളുടെ മകനായ ഈ പത്തുവയസ്സുകാരന് നൂറില്‍പരം വേദികളില്‍ മാജിക് ഷോ നടത്തിക്കഴിഞ്ഞു. രാമപുരം ഉപജില്ലാ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതാ രാജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ അധ്യക്ഷനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: