റേഷന്‍കാര്‍ഡ് വിതരണം ആരംഭിച്ചു

Thursday 1 June 2017 11:18 pm IST

ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കില്‍ പുതിയ റേഷന്‍വിതരണം ആരംഭിച്ചു. ഇന്നത്തെയും നാളത്തെയും തീയതിയും ക്രമവും. ഇന്ന് 44, 53, 185,177,180 എന്നീ റേഷന്‍ കടകളിലെ വിതരണം അതാതു റേഷന്‍ ഡിപ്പോയില്‍ നടത്തപ്പെടും. 93-ാം റേഷന്‍ കടയുടെ കാര്‍ഡ് വിതരണം വാകത്താനം പഞ്ചായത്ത് ഹാളിലായിരിക്കും. എആര്‍ഡി 8 ലെ റേഷന്‍ കാര്‍ഡ് വിതരണം മലേകുന്ന്എസ്എന്‍ഡപി ഹാള്‍, 55ന്റെ റേഷന്‍ കാര്‍ഡ് വിതരണം സെന്റ് തോമസ് ചര്‍ച്ച് പാരീഷ് ഹാള്‍, 61ലെ റേഷന്‍ കാര്‍ഡ് വിതരണം മുക്കാട്ടുപടി സന്തോഷ് ക്ലബ് , 64 ന്റെ റേഷന്‍ കാര്‍ഡ് വിതരണം കുന്നുംപുറം എല്‍.പി,സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. നാളെ എആര്‍ഡി നമ്പര്‍ 165,161 എന്നീ റേഷന്‍ കടകളിലെ കാര്‍ഡു വിതരണം വൈള്ളാവൂര്‍ ജംങ്ഷന്‍ ലൈബ്രറി ബില്‍ഡിംങ്,168ലേത് ആനക്കല്ല് എന്‍എസ്എസ് കരയോഗം ഹാള്‍, 162 ലെ റേഷന്‍ കാര്‍ഡ് വിതരണം മൂങ്ങാനി കണ്ണന്താനം ബില്‍ഡിങ്, 178, 181 എന്നിവിടങ്ങളിലെ വിതരണം അതാതു റേഷന്‍ കടയിലും നടക്കും. 159ലേത് താഴത്തുവടകര ലൂര്‍ദ്ദ് മാതാ പാരീഷ് ഹാള്‍, 136,194 എന്നിവയിലെ റേഷന്‍ കാര്‍ഡ് വിതരണം ചാമംപതാല്‍ ഫാത്തിമമാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ചും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.