കരാറുകാര്‍ പ്രതിസന്ധിയില്‍

Thursday 1 June 2017 11:19 pm IST

കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കരാറെടുത്ത ചെറുകിട കരാറുകാറുടെ ബില്ല് മാറാത്തതിനാല്‍ പ്രതിസന്ധിയിലാണെന്ന് ആള്‍ കേരള ഗവണ്‍മെന്റ് സി ആന്‍ഡ് ഡി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. 2016 നവംബര്‍ മുതല്‍ നാളിതുവരെയുള്ള കുടിശിക ബില്ലുകള്‍ കൊടുത്ത് തീര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെ ഈ നടപടി മൂലം മരാമത്ത് വകുപ്പില്‍ ടെന്‍ഡര്‍ എടുക്കുന്നില്ല. ഗുണമേന്മ പരിശോധന സര്‍്ട്ടിഫിക്കറ്റ് കിട്ടാന്‍ മാസങ്ങളാണ് എടുക്കുന്നത്. ഇതുമൂലം ബില്ലെഴുതി കിട്ടാന്‍ താമസം നേരിടുകയാണ്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സെക്രട്ടറി സാബുരാജ് ടി.ചാക്കോ, ടി.സി.റോയി, കെ.ജെ.ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.