കോട്ടയം: പട്ടികവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ആനുകൂല്യം ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ വ്യാജസര്്ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുക്കുന്നതായി ഹിന്ദുഐക്യവേദി പനച്ചിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ലംസംഗ്രാന്റ് ഹിന്ദുവിഭാഗത്തിനും ലഭ്യമാക്കി തുല്യനീതി ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി അംഗം കെ.സി.രവി ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്.രാധാകൃഷ്ണന് അദ്ധ്യക്ഷനായി. വിനീതാ രാജേഷ്, അജികുമാര്‍, രാജേഷ്, ശ്യംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: