ആദ്യ ദിനം വിതരണം ചെയ്തത് 7662 റേഷന്‍ കാര്‍ഡുകള്‍

Friday 2 June 2017 12:39 am IST

കാക്കനാട്: ആറ് താലൂക്കുകളിലായി ആദ്യ ദിനമായ ഇന്നലെ 7662 റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തി. രണ്ട് സിറ്റി റേഷനിങ് ഓഫിസ് പരിധികളിലെ റേഷന്‍ കടകളില്‍ ഉള്‍പ്പെടെ 17 കടകളിലാണ് ഇന്നലെ കാര്‍ഡുകള്‍ നല്‍കിയത്. റേഷന്‍ കാര്‍ഡുകള്‍ എത്താന്‍ വൈകിയത് മൂലം കുന്നത്ത്‌നാട് താലൂക്കില്‍ ഇന്നലെ വിതരണം നടന്നില്ല. ബുധനാഴ്ച വൈകിട്ടാണ് കുന്നത്ത്‌നാട് താലൂക്കില്‍ കാര്‍ഡുകള്‍ എത്തിയത്. വിതണം നടത്തിയ താലൂക്കുകളില്‍ കാര്‍ഡുകള്‍ പൂര്‍ണമായും എത്തിയിട്ടില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ കുറവ് വിതരണത്തെ ബാധിക്കുന്നുണ്ട്. കാര്‍ഡുകളുടെ വിതരണം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്താണ് നിര്‍ദ്ദേശം. ജില്ലയിലെ 1340 റേഷന്‍ കടകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാര്‍ഡുകള്‍ വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കാര്‍ഡുകള്‍ പൂര്‍ണമായും എത്താത്തതും വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്. റേഷന്‍ കടകളില്‍ എത്തിയ കാര്‍ഡുകള്‍ മുഴുവന്‍ തിരയേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. ഓരോ താലൂക്കുകളിലെയും നാല് മുതല്‍ അഞ്ച് വരെ റേഷന്‍ കടകളിലാണ് കാര്‍ഡുകള്‍ വിതരണം നടത്താന്‍ ലക്ഷ്യമിട്ടത്.എന്നാല്‍ ആവശ്യത്തിന് കാര്‍ഡുകള്‍ എത്താതിരുന്നത് വിതരണം താളം തെറ്റിച്ചു. മുന്‍ഗണന അന്ത്യോദയ (എ.എ.വൈ.) വിഭാഗത്തില്‍ 245, മുന്‍ഗണന(പ്രയോരിറ്റി) വിഭാഗത്തില്‍2165, മുന്‍ഗണനേതര സബ്‌സീഡി(സ്‌റ്റേറ്റ് പ്രയോരിറ്റി)3068, മുന്‍ഗണനേതര സബ്‌സിഡിയില്ലത്ത(നോണ്‍സബ്‌സീഡി) വിഭാഗത്തില്‍ 2184 കാര്‍ഡുകള്‍ ഇന്നലെ നല്‍കിയതതായി ജില്ല സപ്ലൈസ് ഓഫിസര്‍ എന്‍.ഹരിപ്രസാദ് അറിയിച്ചു. എറണാകുളം സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ നാല് റേഷന്‍ കടകളിലായി 3167 കാര്‍ഡുകള്‍ നല്‍കി. കൊച്ചി റേഷനിങ് ഓഫിസ് പരിധിയിലാണ് ഏറ്റവും കുറവ് റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്,124 കാര്‍ഡുകള്‍. ആറ് താലൂക്കുകളിലായി കൊച്ചി-758, ആലുവ-390, നോര്‍ത്ത് പറവൂര്‍-962, കോതമംഗലം-1196, മൂവാറ്റുപുഴ310, കണയന്നൂര്‍-755 കാര്‍ഡുകള്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.