ആലുവ: ആലുവ നഗരസഭയില്‍ ക്യാഷ് കൗണ്ടറില്‍ നിന്നും അര ലക്ഷത്തോളം രൂപ മോഷണം പോയ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് കൗണ്‍സിലര്‍മാര്‍ ഡിജിപിക്ക് പരാതി നല്കി. സ്വതന്ത്ര കൗണ്‍സിലര്‍ കെ. ജയകുമാര്‍, സിപിഎം അംഗം ശ്യാം പത്മനാഭന് എന്നിവരാണ് ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 18നാണ് 47,891 രൂപ കാണാതായത്. വൈകിട്ട് കണക്കെടുത്തപ്പോഴാണ് പണം നഷ്ടമായ വിവരം ജീവനക്കാരറിയുന്നത്. അറ്റന്ററായ രാജി, ക്ലാര്ക്കായിട്ടുള്ള ജിന്‍സി എന്നിവരാണ് സംഭവ ദിവസം കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്നത്. സ്ഥിരം ക്യാഷ്യറായ നീതു അവധിയിലായതിനാലാണ് ജിന്‍സി പകരം ചുമതലകൊടുത്തത്.
പകരക്കാരിയുടെ ആവശ്യപ്രകാരം നഗരസഭ സെക്രട്ടറി പോലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം 28000 രൂപ ഇതേ ക്യാബിനില്‍ നിന്നും കാണാതായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശകതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: