കാബൂള്‍ : കാബൂളില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അഫ്ഗാന് നിര്‍ത്തലാക്കി. കാബൂള്‍ ആക്രമണത്തിനു പിന്നില്‍ പാക് ചാര സംഘടനയായ ഐ എസ് ഐക്ക് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് മീദിയ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. പാക് ചാര സംഘടനയുടെ നേതൃത്വത്തില്‍ ഹഖാനി ഭീകര ശൃംഖലയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കാബൂളിലും ഇസ്ളാമാബാദിലുമായി രണ്ട് സൗഹൃദമത്സരങ്ങളും പരമ്പരകളും മറ്റും നടത്താന്‍ ഇരു രാജ്യങ്ങളും കരാറിലെത്തിയിരുന്നു . ഇതെല്ലാം റദ്ദാക്കിയതായി അഫ്ഗാന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ എണ്‍പത് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: