ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ 4.25നാണ് ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടന്നവരില്‍ പലരും ഭൂചലനത്തെ തുടര്‍ന്ന് എഴുന്നേറ്റു. പ്രകമ്പനങ്ങള്‍ ഒരു മിനിറ്റോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഹരിയാനയിലെ റോത്തക് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ടു നിന്നു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: