തിരുവനന്തപുരം: കാലിച്ചന്തകള്‍ വഴി അറവുമാടുകളുടെ വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം.
കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അന്തിമ തീരുമാനം എടുത്തത് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കണ്ണൂര്‍ നഗരത്തില്‍ പശുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പടെ എട്ട് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: