കോഴിക്കോട്: പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനാപകടത്തില്‍ മരിച്ച അച്ചുദേവി(25)ന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. ഇന്ന് തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ശനിയാഴ്ച രാവിലെയാണ് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ മേലേ താന്നിക്കാട്ട് വീട്ടിലെത്തിക്കുക.
പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തുന്ന മൃതദേഹം രാവിലെ 11 മുതല്‍ മൂന്നു മണിവരെ പൊതുദര്‍ശനത്തിന് വെക്കും. മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ് കൂടെ വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: