ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍

Friday 2 June 2017 12:20 pm IST

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. കഴിഞ്ഞ രണ്ട് സെഷനുകളില്‍ 21.81 പോയിന്റ് ഇടിഞ്ഞ ഓഹരി സൂചിക 194.97 പോയിന്റ് ഉയര്‍ന്ന് 31, 255.28-ലെത്തി. മെയ് 31 -ലെ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് ഈ മുന്നേറ്റം. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റാ മോട്ടോര്‍സ് എന്നിവയുടെ വില്‍പ്പനയില്‍ 1.90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അദാനി പോര്‍ട്ട്, എന്‍ടിപിസി, സിപ്ല, ടിസിഎസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ലുപിന്‍, കോള്‍ ഇന്ത്യ, ഐടിസി ലിമിറ്റഡ്, ഡോ റെഡ്ഢിസ്, എസ്ബിഐ എന്നീ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.