മുംബൈ: ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന ജവാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാക്കിയത് പാക്കിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജന്‍സി.
ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാക്കിയത് പാക്കിസ്ഥാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകളാണ്.
24 വെബ് സൈറ്റുകളില്‍ 21 സൈറ്റുകളും ജവാന് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാക്കിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യാദവിനെ പാക്കിസ്ഥാന് കരുവാക്കുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: