ഉദയംപേരൂര്‍: കണ്ടനാട് ഗവ സ്കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ഷീജ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സേവ്യര്‍ വിന്‍സെന്റ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.കെ. ഗീത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ റീന ജോര്‍ജ്, വിനോദ് ചന്ദ്രന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കുട വിതരണം ബിജെപി തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ജയന് പി.ജെ, ന്യൂനപക്ഷ മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് ജോബി കണ്ടനാട് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: