റായ്പൂര്‍: ഛത്തീസ്ഗഡില്‍ 13 മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
മണിക്കൂറുകളോളം സൈന്യം നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായവരില്‍ സുക്മയില്‍ ആക്രമണം നടത്തിയവരും ഉള്‍പ്പെടുന്നതായി സുരക്ഷ സേന അറിയിച്ചു.
ഏപ്രില്‍ 24 ന് സുക്മയില്‍ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: