റഷ്യയുടെ വിമാനവേധ മിസൈല്‍ സംവിധാനം സ്വന്തമാക്കാന്‍ ഇന്ത്യ

Friday 2 June 2017 2:45 pm IST

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യയുടെ എസ്-400 ട്രയംഫ് വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങുന്നതിനുള്ള കരാര്‍ തയാറാക്കുകയാണെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാന്‍ ധാരണയായത്. 1990-ല്‍ റഷ്യ നിര്‍മിച്ച എസ് - 300 വിമാനവേധ സംവിധാനത്തിന്റെ ശ്രേണിയില്‍പ്പെടുന്നതാണ് എസ്-400 ട്രയംഫ്. നിലവില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 എന്ന് വിലയിരുത്തപ്പെടുന്നു. വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ 400 കിലോമീറ്റര്‍ അകലെവച്ചേ തകര്‍ക്കാന്‍ എസ്-400ന് കഴിയും. മൂന്നു തരത്തിലുള്ള മിസൈലുകള്‍ വഹിക്കാനാകുന്ന ഈ സംവിധാനത്തിന് ഒരേസമയം 36 ലക്ഷ്യങ്ങളെ നേരിടാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.