തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റയും ബീയറിന്റെയും വില വര്‍ധിക്കും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്കു 30 മുതല്‍ 80 രൂപ വരെയും വര്‍ധിക്കും. ബീയറിന്റെ വിലയില്‍ കുപ്പിക്ക് 10 രൂപ മുതല്‍ 20 രൂപ വരെയാണു കൂടുന്നത്.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധന. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജസ് കോര്പറേഷന് ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവര്‍ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: