കൊല്ലം: ഭാരതത്തിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പ് സംസ്കാരത്തിലൂന്നിയ ശക്തമായ കുടുംബബന്ധങ്ങളിലാണെന്നും കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും കുടുംബബന്ധങ്ങളെ ശിഥിലമാക്കിയെന്നും ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍. എന്‍ജിഒ സംഘ് ജില്ലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനികതയുടെ പിന്നാലെ പായുന്നവര്‍ ഭാരതത്തിന്റെ സാംസ്കാരികതനിമയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ആഘോഷങ്ങളില്‍ മദ്യവും മയക്കുമരുന്നും കടന്നുവരുന്നതിനെതിരെ സമൂഹം ജാഗരൂകരാകണം. ഏതാഘോഷവും കുടുംബാംഗങ്ങളോടൊപ്പമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് എ.ഉദയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫെറ്റോ സംസ്ഥാനസംഘടനാസെക്രട്ടറി എസ്.വാരിജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം വിജയലക്ഷ്മി, ടി.എന്‍.രമേശ്, കെ.രാധാകൃഷ്ണപിള്ള, എസ്.സുജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: