യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം

Friday 2 June 2017 2:44 pm IST

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കി. പ്രമേയം പിബിക്ക് അയക്കാനും സമിതി തീരുമാനിച്ചു. യെച്ചൂരിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കി. വിഷയം പിബി ചര്‍ച്ച ചെയ്യും. ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായ സീതാറാം യെച്ചൂരിയുടെ കലാവധി ഓഗസ്റ്റില്‍ അവസാനിക്കും. എന്നാല്‍ രണ്ടുതവണ രാജ്യസഭാംഗമായ യെച്ചൂരിയെ മല്‍സരിപ്പിക്കുന്നതില്‍ സിപിഎം നേതൃത്വത്തിനകത്ത് കടുത്ത ഭിന്നതയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.