കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കുന്ന സഹായി- പിആര്‍ഡി പവലിയന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നാളെ രാവിലെ 10ന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നിര്‍വഹിക്കും.
സര്‍ക്കാരിന്റെ വിവിധ ചികില്‍സാ-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതാണ് പവലിയന്. അപേക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍, അപേക്ഷാ രീതി തുടങ്ങിയ വിവരങ്ങള്‍ പവലിയനില്‍ ലഭിക്കും. വിവിധ സഹായ പദ്ധതികള്‍ക്കായി പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനവും പവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: