കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്ക്കൂളുകളില്‍ നിന്നും കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന അനുമോദനം 2017 ന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു. വത്സന് തില്ലങ്കേരി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന് മാസ്റ്റര്‍, ബാലന് മാസ്റ്റര്‍, രവീന്ദ്രനാഥ് ചേലേരി, ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.കെ.രാഗേഷ്, ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജൂണ്‍ 9 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിരവധി പേര് സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: