കണ്ണൂര്‍: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയിന്‍ കീഴില്‍ തലശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക് സ്ക്കില്സിലേക്ക് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. റീടെയില്‍ & സെയില്‍സ് മാനേജ്മെന്റ് എന്ന മൂന്ന് മാസ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം, യാത്രാച്ചെലവ,് യൂണിഫോം മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കുന്നു. എസ്സി /എസ്ടി /ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000/- രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും. ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പത്താതരം മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും മധ്യേ പ്രായമുളള പാനൂര്‍ കൂത്ത്പറമ്പ് തലശ്ശേരി ബ്ലോക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്ത് നിവാസികളായ താല്പരരായ യുവതി യുവാക്കള്‍ക്കാണ് അവസരം. തല്പരരായവര് 5, 6 തിയ്യതികളിലായി തലശ്ശേരി നാരങ്ങാപുറം പാലസ്ടവറില് പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക്സ് സ്ക്കില്‍സ് ഏജന്‍സിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8157083767, 7558813210.
പ്രതികരിക്കാൻ ഇവിടെ എഴുതുക: