ദുബൈ: വണ്ടിച്ചെക്ക് കേസില്‍ ഗള്‍ഫ് വ്യവസായ പ്രമുഖനും മലയാളിയുമായ ദിലീപ് രാഹുലന് മൂന്നു വര്‍ഷം തടവ്. ഷാ ടിഗാഷ്കുമാര് വിനോദ് ചന്ദ്രയുടെ ഹര്‍ജിയില്‍ ദുബായ് കോടതിയുടേതാണ് വിധി. പസഫിക് കണ്ട്രോള് എന്ന സ്ഥാപന ഉടമ കൂടിയായ രാഹുലന്റെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രഖ്യാപനം.
ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. രാഹുലന് നല്കിയ 40 കോടിയിലേറെ രൂപയുടെ രണ്ടു ചെക്കുകള്‍ ബാങ്കില്‍ പണമില്ലാതെ മടങ്ങിയെന്നാണ് പരാതി. മുങ്ങിയ രാഹുലനെ പിടികൂടി നല്കാന് ആവശ്യപ്പെട്ട് ദുബായി സര്‍ക്കാര്‍ ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ രാഹുലന് ആസ്ട്രേലിയന്‍ പൗരത്വമാണുള്ളത്.
ആസ്ട്രേലിയന്‍ പാസ്പോര്‍ട്ടുമുണ്ട്. അമേരിക്കയിലെ ന്യൂ ജഴ്സിയിെല താമസസ്ഥലത്തിന്റെ മേല്‍വിലാസമാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: