പ്രവേശനോത്സവങ്ങള്‍ ആഘോഷമാക്കി

Friday 2 June 2017 7:35 pm IST

കുറ്റൂര്‍ ശബരിവിദ്യാപീഠത്തില്‍ പ്രവേശനോത്സവം ആര്‍എസ്എസ് വിഭാഗ് കാര്യവാഹ്
ഒ.കെ. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല:വിവിധ ഇടങ്ങളില്‍ നടന്ന പ്രവേശനോത്സവ ങ്ങള്‍ ആഘോഷമായി. കുറ്റൂര്‍ ശബരിവിദ്യാപീഠത്തില്‍ പ്രവേശനോത്സവം നടന്നു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒകെ.അനില്‍, സ്‌കൂള്‍ സെക്രട്ടറി ശശിധരന്‍ മാമ്പറമ്പില്‍, പ്രധാന അദ്ധ്യാപിക സുധ, എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപികമാരായ സതീ പ്രസന്നകുമാര്‍. സിന്ധു കൃഷ്ണന്‍, സിന്ധു ശ്രീ പ്രകാശ്, അനിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തിലെ പ്രവേശനോത്സവം വിജയകുമാര്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എസ്.വിഷ്ണു നമ്പൂതിരി( ഹരി)കെ.ഇ ശങ്കരന്‍, ഉപാസനാ നാരായണന്‍, ലളിതമ്മടീച്ചര്‍,പ്രധാന അദ്ധ്യാപിക ചന്ദ്രലേഖ എന്നിവര്‍ സംസാരിച്ചു. തിരുവല്ല നഗരസഭാതല പ്രവേശനോത്സവം നഗരസഭാധ്യക്ഷന്‍ കെ.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ ഏലിയാമ്മ തോമസ്, റവ. ജോജന്‍ മാത്യൂസ് ജോണ്‍, ബിജു ലങ്കാഗിരി, റോസമ്മ തോമസ്, ഡെയ്‌സി കെ. ചെറിയാന്‍, മറിയാമ്മ വര്‍ക്കി, അന്നമ്മ കോശി എന്നിവര്‍ പ്രസംഗിച്ചു. പരുമല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്തല പ്രവേശനോത്സവം പരുമല സെമിനാരി എല്‍പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.ആര്‍. പ്രസീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍ പഠനക്കിറ്റ് വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഫാ. മത്തായിക്കുട്ടി, തങ്കമണി നാണപ്പന്‍, ഹെഡ്മാസ്റ്റര്‍ അലക്‌സാണ്ടര്‍ പി. ജോര്‍ജ്, ലീലാ പോള്‍, എന്‍.ജി. ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. വള്ളംകുളം പ്രകാശിന്റെ നാടന്‍പാട്ട് നടത്തി. നിരണം കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളില്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടന്നു. പിടിഎ പ്രസിഡന്റ് കെ.രാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. ഷാന്റി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റവ. ഷിജു മാത്യു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. അനിത, വിദ്യ എസ്.ശ്രീധരന്‍, ഉമാദേവി, ചിത്ര, ശ്രീദേവി, അനു ടി. ജോണ്‍, മേരി ആഗ്‌നസ്, അബ്ദുല്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു.
നന്നൂര്‍ ദേവീവിലാസം ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ഇരവിപേരൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കനകനാഥന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത കുന്നത്തേട്ട്, ബിആര്‍സി പ്രോജക്ട് ഓഫിസര്‍ ശ്രീലേഖ, കെ.ജി. ശശികലദേവി, കെ.പി.ബിന, ഹരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നന്നൂര്‍ സേവാഭാരതി യൂണിറ്റിന്റെയും പ്രകാശ് തെങ്ങുംതറയിലിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പെരിങ്ങര പഞ്ചായത്ത്തല പ്രവേശനോത്സവം മേപ്രാല്‍ ഗവ. എല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീന ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മിനിമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജന്‍ വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ആര്‍.രാധാമണി, സിആര്‍സി കോഓര്‍ഡിനേറ്റര്‍ രാധിക വി.നായര്‍, പിടിഎ പ്രസിഡന്റ് ബീന കുമാരി, ലയ മറിയം നൈനാന്‍, സ്വപ്‌ന ജി.മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു.
പൂവത്തൂര്‍ സര്‍വോദയ വിദ്യാലയത്തിലെ പ്രവേശനോത്സവം സാഹിത്യകാരന്‍ അനില്‍ വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുമ അധ്യക്ഷത വഹിച്ചു.പുറമറ്റം പഞ്ചായത്ത്തല പ്രവേശനോത്സവം വട്ടകോട്ടാല്‍ യുപിജി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് റെനി സനല്‍ ഉദ്ഘാടനം ചെയ്തു.
പ!ഞ്ചായത്ത് അംഗം രജനി ജയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി മാത്യു, ഏബ്രഹാം മേമന, ബേബി മാത്യൂസ്, സന്തോഷ് കരിമാലത്ത്, ടി.എസ്. മന്‍മദന്‍, ഹെഡ്മിസ്ട്രസ് എ.കെ. പെ!ാന്നമ്മ, എം.കെ. റെജി എന്നിവര്‍ പ്രസംഗിച്ചു. പഠനോപകരണ വിതരണവും നടന്നു.
ചുങ്കപ്പാറ സിഎംഎസ് എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസി!ഡന്റ് ജോസി ഉദ്ഘാടനം ചെയ്തു. റവ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ച ു.ന ിര വ ധി യാളുകള്‍ ചട ങ്ങില്‍ പങ്കെടു ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.