'ഐഎസ് അടിമയേക്കാള്‍ നല്ലത് കൊല്ലപ്പെടുന്നത്'

Friday 2 June 2017 7:43 pm IST

കൊജോ(ഇറാഖ്): ഐഎസിന്റെ അടിമയായി കഴിയുന്നതിനേക്കാള്‍ നല്ലത് കൊല്ലപ്പെടുന്നതാണെന്ന് ഐഎസില്‍ നിന്നും രക്ഷപ്പെട്ട യസീദി യുവതി നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വടക്കന്‍ ഇറാഖിലെ സ്വന്തം കോജോ യസീദി ഗ്രാമത്തില്‍ മടങ്ങിയെത്തി മാധ്യമങ്ങളോട് സംസാരിക്കവേയാണ് നാദിയ ഇതറയിച്ചത് മൂന്നുവര്‍ഷം മുമ്പ് ഗ്രാമം ഐഎസ് ഭീകരരുടെ അധീനതയിലാക്കുകയും കോജോയിലെ സ്‌കൂളിനു മുന്നിലെത്തിച്ച് പുരുഷന്മാരെ കൊന്നൊടുക്കിയശേഷം സ്ത്രീകളേയും കുട്ടികളേയും ഇവര്‍ അടിമകളാക്കി വില്‍ക്കുകയുമായിരുന്നു. അന്ന് 19 വയസാണ് നാദിയയ്ക്കുണ്ടായിരുന്നത്. പീന്നീട് മാസങ്ങളോളം നീണ്ട ക്രൂര പീഡനങ്ങള്‍ക്കുശേഷം നാദിയ ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് മൂന്നു വര്‍ഷത്തോളം യുഎന്‍ സുരക്ഷാ കൗണ്‍സിലിനൊപ്പം യസീദി സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സ്വതന്ത്ര്യ ചിന്തയ്ക്കുള്ള പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരം അതിനിടെ ഇവരെ തേടിയെത്തി. അതിക്രൂരമായ ലൈംഗിക പീഡനത്തിനും മര്‍ദ്ദനങ്ങള്‍ക്കും ഇരയായി കൊല്ലപ്പെടാനാണ് വിധിയെന്നാണ് കരുതിയിരുന്നത്. യസീദി ഗ്രാമങ്ങള്‍ ഇന്ന് ശവക്കൂമ്പാരങ്ങളായി മാറിക്കഴിഞ്ഞെന്നും നാദിയ കൂട്ടിച്ചേര്‍ത്തു. 3000ല്‍ അധികം യസീദി സ്ത്രീകള്‍ ഇപ്പോഴും ഐഎസ് ഭീകരരുടെ പിടിയിലുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകള്‍. ഇറാഖിലെ 4,00,000 വരുന്ന യസീദി വംശജരെ സാത്താനെ ആരാധിക്കുന്നവരായാണ് ഐഎസ് ഭീകരര്‍ കണക്കാക്കിവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.