ആലപ്പുഴ: വനിതാവികസന കോര്പ്പറേഷന് തൊഴില്‍രഹിതരായ സ്ത്രീകളില്‍ നിന്ന് സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വരെയും ഹിന്ദു മുന്നാക്ക വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപവരെയും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മൂന്നു ലക്ഷം രൂപവരെയും വായ്പ നല്‍കും. ആറു ശതമാനമാണ് പലിശ.
വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ സ്വത്തുജാമ്യമോ നല്‍കണം. പ്രായപരിധി 18-55. കുടുംബ വാര്‍ഷിക വരുമാനം ന്യൂനപക്ഷ ഹിന്ദു മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് 81,000 രൂപയിലും നഗരപ്രദേശത്ത് 1,03,000 രൂപയിലും ഹിന്ദു പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയിലും താഴെയായിരിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിത വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ കളക്ഷന്‍ സെന്റുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2237128, 9496015012.
പ്രതികരിക്കാൻ ഇവിടെ എഴുതുക: