ചെറുപുഴ: കോക്കടവ് ടൗണിനു സമീപം അപകടകരമായ വിധം നില്ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി. കോക്കടവ് റേഷന്‍ കടയ്ക്ക് മുന്നിലായാണ് ജനങ്ങള്‍ക്ക് ഭീഷണിയായി കൂറ്റന്‍ വാകമമരം നില്‍ക്കുന്നത്. ഇതിന്റെ ശിഖരങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിന് മുകളിലേയ്ക്ക് ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും ഇതിന്റെ കമ്പൊടിഞ്ഞു റോഡില്‍ വീണിരുന്നു. മരം വീണാല്‍ വൈദ്യുതി പോസ്റ്റ്, തൊട്ടടുത്ത് കെട്ടിടം എന്നിവയ്ക്ക് നാശമുണ്ടാകും. ഇത് മുറിച്ചുനീക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ കണക്കെടുത്ത് പോയതാണെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: